കെ.ചിണ്ടനെ അനുസ്മരിച്ച് റോട്ടറി സ്‌പെഷ്യല്‍ സ്‌കൂളില്‍ പുഷ്പ്പാര്‍ച്ഛനയും അനുസ്മരണവും നടത്തി

കാഞ്ഞങ്ങാട് : ആനന്ദാശ്രമം റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍ പിടിഎ മുന്‍പ്രസിഡന്റും, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ റിട്ടയേര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായിരുന്ന കെ.ചിണ്ടന്റെ 41 -)o ചരമ ദിനത്തില്‍ റോട്ടറി സ്‌പെഷ്യല്‍ സ്‌കൂളില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. റോട്ടറി എം.ബി.എം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.എം.ആര്‍.നമ്പ്യാര്‍, പെയ്ഡ് ജില്ലാ പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലാം, എല്‍.എല്‍.സി ജില്ലാ കണ്‍വീനര്‍ കെ.എം.വിജയകൃഷ്ണന്‍, റോട്ടറി പ്രസിഡണ്ട് അഡ്വ.എ.മനോജ് കുമാര്‍, സെക്രട്ടറി ഡോ.രാജിശ്രീ സുരേഷ്, സ്‌കൂള്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.സുരേഷ്, റോട്ടറി ക്ലബ്ബിന്റെയും സ്വാശ്രയ സൊസൈറ്റിയുടെയും ഭാരവാഹികള്‍, കവി ദിവാകരന്‍ വിഷ്ണുമംഗലം, കെ.കെ അബ്ദുല്ല ഹാജി എന്നിവരും പ്രിന്‍സിപ്പാള്‍ ബീന സുകു, സ്റ്റാഫ് അംഗങ്ങള്‍, പിടിഎ ഭാരവാഹികള്‍, വിദ്യാര്‍ത്ഥികള്‍, ചിണ്ടന്റെ ഭാര്യ മാധവി, കുടുംബാംഗങ്ങള്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

 

 

error: Content is protected !!