മത്സ്യബന്ധനം നടത്തുന്നതിനിടെ കുഴഞ്ഞു വീണ മത്സ്യത്തൊഴിലാളി മരിച്ചു.

നീലേശ്വരം: മത്സ്യബന്ധനം നടത്തുന്നതിനിടെ കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞു വീണ മത്സ്യത്തൊഴിലാളി മരിച്ചു. നീലേശ്വരം മരക്കാപ്പ് കടപ്പുറം സ്വദേശി തൈക്കടപ്പുറം സ്റ്റോര്‍ ജംഗ്ഷന്‍ വായനശാലയ്ക്ക് സമീപത്തെ ബി. രാജീവന്‍ (55) ആണ് മരിച്ചത്. അഴിത്തല ബോട്ട് ജെട്ടിയില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ കടലില്‍ പോയതായിരുന്നു. നെഞ്ച് വേദനയെ തുടര്‍ന്ന് ബോട്ട് മടക്കര ഹാര്‍ബറില്‍ അടുപ്പിച്ച് ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പരേതനായ തലശ്ശേരി മോഹനന്റെയും കാഞ്ചനയുടെയും മകനാണ്. ഭാര്യ: സ്മിത. മക്കള്‍: ആര്യന്‍, അമല്‍, ആരോമല്‍. സഹോദരങ്ങള്‍: റീന, പുഷ്പന്‍, രൂപേഷ്, പരേതനായ രാജേഷ്.

 

error: Content is protected !!