ജില്ല ലൈബ്രറി കൗണ്‍സില്‍ പുസ്തകോത്സവത്തിന് കൊവ്വല്‍ പള്ളിയില്‍ തുടക്കമായി;  ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തെയാകെ ഉത്സവത്തിമിര്‍പ്പിലാഴ്ത്തി കൊവ്വല്‍ പള്ളിയില്‍ ജില്ല ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന മൂന്നുനാള്‍ നീണ്ടുനില്‍ക്കുന്ന പുസ്തകോത്സവത്തിന് തുടക്കമായി. സംസ്ഥാനത്തെ പ്രസാധകരുടെ നൂറോളം പുസ്തക സ്റ്റാളുകള്‍ അണിനിരക്കുന്ന പുസ്തകമേള ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷനായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം മുഖ്യാതിഥിയായി. ഫാഷിസത്തിനെതിരെ അക്ഷരപ്രതിരോധം എന്ന വിഷയത്തില്‍ കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറി കരിവെള്ളൂര്‍ മുരളി മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സി. മെമ്പര്‍ പിവികെ പനയാല്‍ ആമുഖഭാഷണം നടത്തി. വായന കളരിയുടെ ഭാഗമായി സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൈയെഴുത്ത് മാസികകള്‍ തയാറാക്കിയ ജില്ലയിലെ 10 ഗ്രന്ഥശാലകള്‍ക്ക് ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി. ദിലീപ്കുമാര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. സുറാബിന്റെ വീട്ടില്‍ കയറിയ മഴ എന്ന പുസ്തകവും രാജന്‍ കൊടക്കാടിന്റെ ജീവന്റെ വിലയുള്ള കളികള്‍ എന്ന പുസ്തകവും കവി ദിവാകരന്‍ വിഷ്ണു മംഗലം പ്രകാശനം ചെയ്തു. എ കെ ശശിധരന്‍ ഏറ്റുവാങ്ങി. ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡോ. പി പ്രഭാകരന്‍, ഫൗസിയ ഷെരീഫ്, മഹമൂദ് മുറിയനാവി ,അഡ്വ. പി അപ്പുക്കുട്ടന്‍,രവീന്ദ്രന്‍ കൊടക്കാട്, കെ ദാസപ്പ ഷെട്ടി, എ കരുണാകരന്‍, ജോസ് സെബാസ്റ്റ്യന്‍, ടി രാജന്‍ എന്നിവര്‍ സംസാരിച്ചു. എം വി ചെറിയമ്പു , എച്ച് കെ ദാമോദരന്‍ നഗറിലാണ് പുസ്തകോത്സവം നടക്കുന്നത്. സാംസ്‌കാരിക പരിപാടികള്‍ വി ശശി നഗറിലാണ്. പുസ്തകോത്സവം ഞായറാഴ്ച വൈകിട്ട് സമാപിക്കും.

 

error: Content is protected !!