പെരിയ:അമ്പലത്തറയില്‍ രണ്ടു മാസം മുന്‍പ് ബസ് അപകടത്തില്‍ പ്പെട്ട് സാരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കാട്ടിപൊയില്‍ കാറളത്തെ ബസ് കണ്ടക്ടര്‍ എം. രാജേഷിനെ രാജ്മോഹന്‍ ഉണ്ണിത്താന് എം. പി സന്ദര്‍ശിച്ചു.സാരമായപരിക്കുകകളോടെ കഴിയുന്ന രാജേഷ് കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു ചികിത്സയില്‍ കഴിഞ്ഞത്. ഡിസ്ചാര്‍ജിനു ശേഷംകിനാനൂര് കാട്ടിപോയിലുള്ള കാറളത്തെ വീട്ടില്‍ പോകാനുള്ള വാഹന അസ്വകര്യം മൂലം ചാലിങ്കാലിലുള്ള വാടക കെട്ടിടത്തിലാണ് താമസം.പുല്ലൂര്‍ പെരിയ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി. കെ. അരവിന്ദന്, ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍സെക്രട്ടറി പത്മനാഭന് ചാലിങ്കാല്‍, ഗോപി മാസ്റ്റര്‍, കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് മാരായ എം. ഗോപാലന്, വി. മനോജ് കുമാര്‍, കെ. ഭാസ്കരന്, സി. ദാമോദരന്‍ എന്നിവരും കൂടെ ഉണ്ടായിരുന്നു .
