നീലേശ്വരം: പഴനെല്ലി ഫ്രണ്ട്സ് വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി അധ്യാപക സംഗമവും, അധ്യാപകര്‍ക്കുള്ള ആദര ചടങ്ങും നടത്തി.
അധ്യാപന ജീവിതത്തില്‍ 35 വര്‍ഷത്തിലധികം സര്‍വ്വീസ് നടത്തി വിരമിച്ചവരും,പുതിയ തലമുറയിലെ അധ്യാപകരുടെയും, ഒപ്പം അധ്യാപക യോഗ്യത നേടിയവരുടെയും സംഗമം ശ്രദ്ധേയമായി.
വാഹനങ്ങളും, നല്ല റോഡുകള്‍ പോലുമില്ലാത്തതും, ഇന്നത്തെ പോലെ ഭൗതീക സാഹചര്യങ്ങള്‍ ഒന്നുമില്ലാത്തതും, യാത്രക്കിടയില്‍ വന്യമൃഗങ്ങളുടെ ഒക്കെ ശല്യങ്ങള് കൂടി അനുഭവിക്കേണ്ടി വന്ന് ജോലി ചെയ്ത ഒരു പഴയ കാലത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ പുതുതലമുറ ആശ്ചര്യത്തോടു കൂടിയാണ് ശ്രവിച്ചത്.
സംഗമം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡോ.പി.പ്രഭാകരന് ഉല്‍ഘാടനം ചെയ്തു.
പി.ഇ.നാരായണന് നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. പി.വി.സതീശന്, വി.സുരേശന്, വി.ജിഷ, പി.ഇ. ശംഭു നമ്പൂതിരി, ഈശ്വരന് നമ്പൂതിരി, സാവിത്രി ടീച്ചര്‍, സുനില്‍കുമാര്‍ മാസ്റ്റര്‍, രാജഗോപാലന്‍ മാസ്റ്റര്‍, രാമചന്ദ്രന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ബി.വിജയകുമാര്‍ മാസ്റ്റര്‍ സ്വാഗതവും, എം.എം.അനീഷ നന്ദിയും പറഞ്ഞു.
മുതിര്‍ന്ന അധ്യാപകരായ പി.ഇ.നാരായണന് നമ്പൂതിരി, ഈശ്വരന് നമ്പൂതിരി, രാമചന്ദ്രന് മാസ്റ്റര്‍, കേശവന് നമ്പൂതിരി എന്നിവരെ ഡോ.പി.പ്രഭാകരന് ഹാരമണിയിച്ച് ആദരിച്ചു. മറ്റുള്ള 30 ഓളം അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു. അധ്യാപക യോഗ്യത നേടിയ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു. ചടങ്ങില്‍ വച്ച് വായനശാലയുടെ നേതൃത്വത്തില്‍ ഹൈസ്കൂള്‍, യു പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി നടത്തിയ സര്‍ഗോല്‍സവം കലാമത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടത്തി
നീലേശ്വരം പഴനെല്ലി ഫ്രണ്ട്സ് വായനശാല ആന്റ് ഗ്രന്ഥാലയം അധ്യാപക സംഗമം സംഘടിപ്പിച്ചു; ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡോ.പി.പ്രഭാകരന് ഉല്‍ഘാടനം ചെയ്തു
