കാഞ്ഞങ്ങാട്: വ്യത്യസ്ഥ മത ചിഹ്നങ്ങളും വിവിധ . ദര്‍ശനങ്ങളും മാനവികതയുടെ സന്ദേശമാണ് അടയാളപ്പെടുത്തുന്നതെന്ന് മാനവ സൗഹൃദ വേദി ഹിറ പളളിയില്‍ സംഘടിപ്പിച്ച കൂട്ടായ്മ അഭിപ്രായപ്പെട്ടു.
തിരുവോണവും തിരുനബിയുടെ ജന്‍മദിനവും ഒത്തുചേര്‍ന്നതായിരുന്നു ഇത്തവണത്തെ ഏറ്റവും വലിയ സവിശേഷത.ഓണം നബിദിനം ആഘോഷ വേളകള്‍ മനുഷ്യരെ ഒന്നായി കാണുന്ന ഐക്യവേദികളായി മാറ്റി പൊതു സമൂഹത്തിന്റെ നന്‍മയ്ക്കായി പ്രയോജനപ്പെടുത്തിയത് നല്ല തുടക്കമാണെന്ന് കൂട്ടായ്മയില്‍ സംസാരിച്ചവര്‍ പറഞ്ഞു.കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ:ഖാദര്‍ മാങ്ങാട് ഉല്‍ഘാടനം ചെയ്തു.ഹിറാ മസ്ജിദ് ഖത്തീബ് നാസര്‍ ചെറുകര ഓണം- നബിദിന സന്ദേശങ്ങള്‍ നല്‍കി.വേദി ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് അസ്ലം അദ്ധ്യക്ഷനായി. ഡോ:അജയകുമാര്‍ കോടോത്ത്,പുല്ലൂര്‍ സഹകരണ ബാങ്ക് പ്രസിഡണ്ട് സി.കെ.അരവിന്ദന്‍,സിസ്റ്റര്‍ ജയ മംഗലത്ത്, പ്രസ് ഫോറം പ്രസിഡണ്ട് ഫസല്‍ റഹ്‌മാന്‍,അഡ്വ: ബിജു ഏലിയാസ്,കെ.രാജേന്ദ്രന്‍,ഇ എം കെ സുഹൈല്‍,ഹുസൈന്‍ പുല്ലടി, പി.അബ്ദുള്‍ ഗഫൂര്‍,സുകുമാരന്‍ ആശീര്‍വാദ് എന്നിവര്‍ സംസാരിച്ചു.വേദി കണ്‍വീനര്‍മാരായ മുഹമ്മദ് കുഞ്ഞി തായിലക്കണ്ടി സ്വാഗതവും ബി.എം.മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.
വിവിധ തുറകലുള്ളവര്‍ സംഗമത്തില്‍ പങ്കാളികളായി.
