രാജപുരം: മാലക്കല്ല് പൂക്കുന്നത് സ്വദേശിയും കാസര്‍കോട് ബാറിലെ മുന്‍ അഡീഷണല്‍ ഗവ. പ്ലീഡറുമായ
അഡ്വ. സുധീര്‍ നമ്പ്യാര്‍ മേലത്ത് ( 56) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് എറണാകുളം സ്വകാര്യാ ആശുപത്രിയില്ചികിത്സയ്ക്കിടെ ഇന്നലെ രാത്രിയാണ് മരണം. പരേതനായ കെ. ഗോപാലന് നായരുടെയും മേലത്ത് ഭാരതി അമ്മയുടെയും മകനാണ്.ഭാര്യ: രമ്യ (കണ്ണൂര്‍). മക്കള്‍ : നിഹാല്‍ , അങ്കിത്ത് (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ലളിതാ മേലത്ത്, പ്രീതി മേലത്ത് (തിരുവനന്തപുരം). വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിനു ശേഷം മാലക്കല്ലിലെ ഭവനത്തില്‍ കൊണ്ടുവരും. രണ്ട് മണിയോടെ സംസ്കാരം.
