യൂത്ത് കോണ്‍ഗ്രസ് ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ് ഐ.എസ്. വസന്തന്‍ അന്തരിച്ചു

ബന്തടുക്ക: യൂത്ത് കോണ്‍ഗ്രസ് ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ് ഐ.എസ്. വസന്തന്‍ (38) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു.കാസര്‍കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ നില ഗുരുതരമായതിനാല്‍ ഇന്നലെ മംഗലാപുരത്തേക്ക് മാറ്റിയിരുന്നു. ഇവിടെ വച്ചായിരുന്നു അന്ത്യം. പടുപ്പ്ക്ഷീരോല്‍പാദക സംഘം സെക്രട്ടറിയുമായിരുന്നു. ഇന്ന് രാവിലെ 9.45 മണിയോടെ ബന്തടുക്ക പ്രിയദര്‍ശിനി മന്ദിരത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് വീട്ടിലെത്തിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. പരേതനായ സീതാറാം ഗൗഡയുടെയും പൊന്നമ്മയുടെയും മകനാണ്.സഹോദരങ്ങള്‍: പ്രവീണ്‍, മോഹന, പ്രശാന്തി, വീണ.

 

error: Content is protected !!