ഹാരിസ് മുട്ടുന്തല സംഘടനക്ക് പുതിയ ഭാവവും മാനവും നല്‍കിയ നിസ്വാര്‍ത്ഥ സേവകന്‍

കാഞ്ഞങ്ങാട്: കുവൈറ്റില്‍ മരണ പെട്ട മുട്ടുന്തലയിലെ ഹാരിസ് മുട്ടുന്തല, അദ്ദേഹം സാരഥ്യം വഹിച്ച മുസ്ലിം ലീഗിനും കെ എം സി സി ക്കും, മുട്ടുന്തല മുസ്ലിം ജമാ അത് അടക്കമുള്ള രാഷ്ട്രീയ – മത സാംസ്‌കാരിക സംഘടനകള്‍ക്കും പുതിയ മാനവും ഭാവവും നല്‍കിയ നിസ്വാര്‍ത്ഥ സേവകനാണെന്നു അനുസ്മരണ പ്രാര്‍ത്ഥന പൊതുയോഗത്തില്‍ നേതാക്കള്‍ പറഞ്ഞു. മുട്ടുന്തല മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സണ്‍ലൈറ്റ് അബ്ദുല്‍ റഹ്‌മാന്‍ ഹാജി അധ്യക്ഷ വഹിച്ചു. മുട്ടുന്തല ജുമാ മസ്ജിദ് ചീഫ് ഇമാം മഷൂദ് ഫൈസി ചോര്‍ക്കള പ്രാര്‍ത്ഥന നടത്തി. സമസ്ത കേരള ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഷ്റഫ് ദാരിമി കൊട്ടിലങ്ങാട്,കെ എസ് എസ് എഫ് ജില്ലാ ട്രഷറര്‍ യൂനുസ് ഫൈസി കാക്കടവ്, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കൊത്ത്,കുവൈത്ത് കെഎംസിസി വൈസ് പ്രസിഡന്റ് ഇക്ബാല്‍ മാവിലാടം, ജില്ലാ ജനറല്‍ സെക്രട്ടറി മിസ്ഹബ് മാഡംബില്ലത്, അബ്ദു കടവത്, കുത്ബുദ്ദീന്‍,,
മുസ്ലിം ലീഗ് സംസ്ഥാന കൌണ്‍സില്‍ അംഗം എ ഹമീദ് ഹാജി,
കെഎംസിസി കുവൈത്ത് സംസ്ഥാന വുസ് പ്രസിഡന്റ് എം ആര് നാസര്‍, സെക്രട്ടറി ഗഫൂര്‍ വയനാട്
ഐഎംസിസി ഭാരവാഹി ഹമീദ് മധൂര്‍, സത്താര്‍ കുന്നില്‍
കാസര്‍കോട് ജില്ലാ കുവൈത്ത് അസോസിയേഷന്‍ പ്രസിഡന്റ് സി എച് മുഹമ്മദ് കുഞ്ഞി,
കാഞ്ഞങ്ങാട് സി എച് സെന്റര്‍ പ്രതിനിധി ഖാലിദ് കൂളിയങ്കല്‍,
മുട്ടുന്തല ജമാ അത് ജനറല്‍ സെക്രട്ടറി റഷീദ് മുട്ടുന്തല, വൈസ് പ്രസിഡന്റ് മൊയ്ദു മമ്മുഹാജി,കാദര്‍ ഹാജി റഹ്‌മത്ത് ട്രഷറര്‍ ബിസ്മില്ല അബ്ദുള്ള ഹാജി സെക്രട്ടറി മാരായ ഇബ്രാഹിം അവിക്കാല്‍, മുഹമ്മദ് ബാടക്കുപുറം, സമീര്‍ ബാദ്‌റുദ്ധീന്‍ സണ്‍ലൈറ്റ് ദാറുല്‍ ഉലൂം മദ്രസ സദര്‍ യുസുഫ് ഹുദവി മുക്കൂട്, വാര്‍ഡ് മെമ്പര്‍ നദീര്‍ കൊത്തിക്കാല്‍, എം എ റഹ്‌മാന്‍ മുട്ടുന്തല,
അബ്ദുള്ള ഹുസൈന്‍, കരീം ചിത്താരി നാസര്‍ പി എ തുടങ്ങിയവര്‍ സംസാരിച്ചു.

 

error: Content is protected !!