‘ഓട്ടോമൊബൈല്‍ സെയില്‍സിലെ ഡീല്‍ മേക്കര്‍ ‘ എന്ന പുസ്തകം ഇംഗ്ലീഷ് ഭാഷയിലേക്ക് പ്രകാശനം 6 ന്

കാഞ്ഞങ്ങാട്: ഓട്ടോമൊബൈല്‍ സെയില്‍സ് മേഖലയിലെ മലയാളത്തിലെ ആദ്യ പുസ്തകമായ ‘ഓട്ടോമൊബൈല്‍ സെയില്‍സിലെ ഡീല്‍ മേക്കര്‍ ‘ എന്ന പുസ്തകം ഇംഗ്ലീഷ് ഭാഷയിലേക്ക്.
പുസ്തത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ‘
ഡീല്‍ മേക്കര്‍ ഇന്‍
ഓട്ടോമൊബൈല്‍ സെയില്‍സ് ‘ എന്ന പുസ്തകത്തിന്റെ പ്രകാശനം സെപ്റ്റംബര്‍ 6 ന് വൈകിട്ട് 4 ന് പുതിയ കോട്ടയിലെ ഹോസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് പ്രകാശനം ചെയ്യും.
ഡി.വൈ എസ്. പി നര്‍കോട്ടിക് സെല്‍ ആന്റ് ജസ്റ്റിസ് ജന്‍ഡര്‍
ഡോ. വി. ബാലകൃഷ്ണന്‍ പട്ടാളി പുസ്തക പ്രകാശനം ചെയ്യും.
സ്വാമി നിത്യാനന്ദ പോളി ടെക്നിക്ക് കോളേജ്, കാഞ്ഞങ്ങാട്
റിട്ട : പ്രിന്‍സിപ്പല്‍
എം.ജയകൃഷ്ണന്‍നായര്‍ പുസ്തകം ഏറ്റുവാങ്ങും.
നാഷണല്‍ കോ- ഓര്‍ഡിനേറ്റര്‍ ജെ. സി ഐ. ഇന്ത്യ -2022, ബിസിനസ്സ് കോച്ച് ജെ. സി. ഐ -2026 വി കെ .സജിത്ത് കുമാര്‍ അധ്യക്ഷനാവും.
ഓട്ടോമൊബൈല്‍ സെയില്‍സ് മേഖലയിലെ സജീവ സാന്നിധ്യം
എം. കെ രാധാകൃഷ്ണന്‍.
പുസ്തക പരിചയം
നടത്തും.ഫിലിം പ്രൊഡ്യൂസര്‍, മോട്ടിവേറ്റര്‍
മുരളി കുന്നുംപുറത്ത്
വിശിഷ്ട അതിഥിയാവും.
കൈരളി ബുക്‌സ്, കണ്ണൂര്‍ മാനേജിങ് ഡയറക്ടര്‍,ഒ. അശോക് കുമാര്‍,
സിനിമാ താരം, എഴുത്തുകാരനുമായ സുനില്‍ സൂര്യ,
എഴുത്തുകാരി
ഉഷ കുമാരി, കാഞ്ഞങ്ങാട് പ്രസ് ഫോറം സെക്രട്ടറി
ബാബു കോട്ടപ്പാറ ,
ചാര്‍ട്ടേഡ് ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍, എഴുത്തുകാരസുമായ ഇ ആര്‍. സുഹാസ് കൃഷ്ണന്‍ കെ. വി,
സിനിമ, സീരിയല്‍ താരം കലാഭവന്‍ നന്ദന ,കേരള കൗമുദി
പരസ്യഅസിസ്റ്റന്റ് മാനേജര്‍
സി കെ .കണ്ണന്‍ എന്നിവര്‍ ആശംസകള്‍ നേരും. ടി. വി.
രാജേഷ് ബാബു
മറുപടി പ്രസംഗം നടത്തും.സിനിമാ താരം,
സംഗീത സംവിധായകനുമായപ്രേം നാഥ് ഫിലിപ്പ്
സ്വാഗതവും
ഡബ്ബിങ് ആര്‍ടിസ്റ്റ് മാരയ
സുമേഷ് നാരായണന്‍ നന്ദിയും പറയും.
2024 മെയ് 5ന് വിപണിയില്‍ എത്തിയ മലയാള പുസ്തകത്തിന് കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ വളരെ പ്രധാനപ്പെട്ട 14- ഓളം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
അറേബ്യന്‍ വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ ക്യാമല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്,ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, മലയാള പുരസ്‌കാരം, കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ്, പുലരി ടീവീ യുടെ ശംഖു മുദ്ര പുരസ്‌കാരം, പി. എന്‍ പണിക്കര്‍ സ്മാരക പുരസ്‌കാരം, സപര്യ യുവ പ്രതിഭ പുരസ്‌കാരം ഇന്ത്യന്‍ ലിറ്ററേച്ചര്‍ ആന്റ് ആര്‍ട്‌സ് പുരസ്‌കാരം , രബീന്ദ്ര രത്ന പുരസ്‌കാരം, കേരള ബുക്‌സ് ഓഫ് റെക്കോര്‍ഡ്‌സ്, ടാഗോര്‍ കലാ സാഹിത്യ അക്കാദമി അവാര്‍ഡ് , സാഹിത്യ സ്പര്‍ശ് അവാര്‍ഡ് , കണ്ണൂര്‍ മീഡിയ എക്‌സലെന്‍സ് അവാര്‍ഡ് ,, കേരള കൗമുദി യൂത്ത് എക്‌സലെന്‍സ് അവാര്‍ഡ്.
കണ്ണൂരിലെ കൈരളി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം ടോപ് സെല്ലിങ് പട്ടികയിലും ഇടം പിടിച്ചിട്ടുണ്ട്.
ഇംഗ്ലീഷ് പതിപ്പിന് കഴിഞ്ഞ വര്‍ഷം നവംബര്‍ 8 ന് ഷാര്‍ജ അന്താരാഷ്ട്ര പുസ്ത കോത്സവത്തില്‍ വെച്ച് ഓട്ടോമൊബൈല്‍ മേഖലയിലെ ലോകത്തിലെ ആദ്യത്തെ പുസ്തക കവര്‍ പ്രകാശനം’എന്ന നിലയില്‍ ലണ്ടന്‍ ആസ്ഥാനമായ ടൈം വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.
ഓട്ടോമൊബൈല്‍ സെയില്‍സ് മേഖലയില്‍ നിന്നും മലയാള ഭാഷയില്‍ രചിച്ച ഒരു പുസ്തകം ഇംഗ്ലീഷ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുന്നതും ഇത് ആദ്യമായിട്ടാണ്.

 

error: Content is protected !!