കരിന്തളം: കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂളില് സ്കൂള് തല കായികമേളയ്ക്ക് ആവേശോജ്വല തുടക്കം.കുട്ടികളുടെ മാര്ച്ച് പാസ്റ്റിന് സൗത്ത് ഏഷ്യന് മാസ്റ്റേഴ്സ് ചാമ്പ്യന് പി വി ബിജു സല്യൂട്ട് സ്വീകരിച്ചു കൊണ്ട് കായികമേളയ്ക്ക് തുടക്കം കുറിച്ചു. കായിക പ്രവര്ത്തനങ്ങള്ക്ക് കുട്ടികള് കൂടുതല് ഊന്നല് നല്കണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില് അഭിപ്രായപ്പെട്ടു..ഗ്രീന് , യെല്ലോ , റെഡ്, ബ്ലൂ എന്നീ നാല് ടീമുകള് ആയാണ് കുട്ടികള് ഗ്രൗണ്ടില് മാറ്റുരച്ചത്. കായികമേളയോടനുബന്ധിച്ചുള്ള അത്ലറ്റിക് ഓത്ത് ആദി ശിഖ ചൊല്ലിക്കൊടുത്തു. പരിപാടിയില് പിടിഎ പ്രസിഡണ്ട് ബിജു കൂടോല് അധ്യക്ഷത വഹിച്ചു.എം പി ടി എ പ്രസിഡന്റ് ജോസ്ലിന് ബിനു,എം പിടിഎ വൈസ് പ്രസിഡണ്ട് രമ്യ സാജന്,സീനിയര് അസിസ്റ്റന്റ് പി വി ഇന്ദുലേഖ,റാഫി വിന്സന്റ് , അമല്ജോസ് , ഷാജു പി.വി.സിന്ധു രാമചന്ദ്രന് സ്കൂള് ലീഡര് മുഹീന് എന്നിവര് സംസാരിച്ചു.സ്കൂള് ഹെഡ്മാസ്റ്റര് കെ പി ബൈജു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ ബിനു നന്ദിയും പറഞ്ഞു.
