കാഞ്ഞങ്ങാട്: പ്രിയദര്‍ശിനി സൗജന്യ യാത്ര പദ്ധതി കാരണം സാമ്പത്തിക നഷ്ടം സഹിച്ച് സഹായം സര്‍വീസ് നടത്തിവരുന്ന സ്വകാര്യ ബസുകള്‍ക്ക് സാമ്പത്തിക നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം നടപ്പിലാക്കിയില്ല. മേല്‍ റുട്ടുകളിലെ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തി വെക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്
കേരള സ്റ്റേറ്റ് ബസ് ഓപ്പററ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്ത അറിയിച്ചു.
ഒരു ലിറ്റര്‍ ഡീസലിന് എട്ട് രൂപയോളം വിലവര്‍ദ്ധനവ് വന്നതിനാല്‍ ബസുകളുടെ ദിവസ ചിലവില്‍ വലിയ വര്‍ദ്ധനവ് വന്ന സാഹചര്യത്തിലാണ് പ്രിയദര്‍ശിനി സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കാന്‍ തുടങ്ങിയത്.
ഇതോടെ ഡീസല്‍ അടിക്കാനും തൊഴിലാളികള്‍ക്ക് മാന്യമായ വേതനം നല്‍കാന്‍ പോലും വരുമാനം ലഭിക്കാതെയാണ് മേല്‍ റൂട്ടുകളിലെ ബസുകളാണ് സര്‍വീസ് നടത്തി വരുന്നത്.
സര്‍ക്കാര്‍ നിശ്ചയിച്ച വിദഗ്ദ സമിതി നാല്‍പത്തി അഞ്ച് ദിവസത്തിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടനെ ബസ് സര്‍വീസ് നിലനിര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്നും സര്‍ക്കാര്‍ ഫെഡറേഷന് ഉറപ്പ് നല്‍കിയതിലുള്ള പ്രതീക്ഷയിലാണ് നിലവില്‍ നഷ്ടം സഹിച്ചും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തി വരുന്നത്.
കെ.എസ്.ആര്‍.ടി സിയിലേത് പോലെ സ്ത്രീ സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കാന്‍ സ്വകാര്യ ബസുടമകളും തയ്യാറാണ് എന്നും സ്ത്രി സൗജന്യയാത്ര ടിക്കറ്റ് നിരക്ക് സര്‍ക്കാര്‍ കെ.എസ്.ആര്‍ ടി.സിക്ക് നല്‍കുന്നത് പോലെ സ്വകാര്യ ബസുകള്‍ക്കും നല്‍കിയാല്‍ മതി എന്നും ഫെഡറേഷന്‍ സര്‍ക്കാരിനെയും വിദഗ്ദ സമിതിയെയും അറിയിച്ചിരുന്നുവെങ്കിലും സര്‍ക്കാരിന്റെ ഭാഗത്ത് യാതൊരു തീരുമാനവും ഇത് വരെ ഉണ്ടായിട്ടില്ല.
അത് പോലെ പ്രിയദര്‍ശിനി പദ്ധതി നടപ്പിലാക്കിയ റൂട്ടുകളിലെ സ്വകാര്യ സ്റ്റേജ് കാര്യേജ് ബസുകള്‍ക്ക് ഡീസലിന്റെ വില്‍പന നികുതിയും റോഡ് ടാക്‌സും പരിപൂര്‍ണമായും തീരുമാനം എടുത്തിട്ടില്ല. ഒഴിവാക്കി തരണമെന്നും ഫെഡറേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സര്‍ക്കാര്‍ ഇക്കാര്യത്തിലും ഒരു തിരുമാനം എടുത്തിട്ടില്ല.മേല്‍ രണ്ടു ഡിമാന്റുകളും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല എങ്കില്‍ നിശ്ചയിച്ച് വാടക നിശ്ചിത നിയന്ത്രണത്തില്‍ സ്വകാര്യ ബസുകള്‍ സര്‍ക്കാരിന്റെ ഞങ്ങള്‍സര്‍ക്കാരിനെ അറിയിച്ചിരുന്നതാണ്. സര്‍വീസ് സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്താവുന്നതാണെന്നുംഈ സാഹചര്യത്തില്‍ സ്വകാര്യ ബസുകളെ നിലനിര്‍ത്തുന്നതിനാവശ്യമായ പാക്കേജ് സര്‍ക്കാര്‍ സെപ്തമ്പര്‍ പതിനഞ്ചിന് മുമ്പായി പ്രഖ്യാപിച്ചില്ല എങ്കില്‍ സെപ്തമ്പര്‍ മുപ്പതിന് ശേഷം സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസുകളും സര്‍വീസ് നിര്‍ത്തി വെച്ചു കൊണ്ടുള്ള സമര പ്രഖ്യാപനത്തിന് ഫെഡറേഷന്‍ നിര്‍ബന്ധിതമാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.കേരള സ്റ്റേറ്റ് ബസ് ഓപ്പററ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ കെ . തോമസ്, ജനറല്‍ സെക്രട്ടറി ഹംസ ഏരികുന്ന് , ട്രഷറര്‍ എം എസ് പ്രേംകുമാര്‍, വൈസ് പ്രസിഡന്റ് ശരണ്യ മനോജ്, സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍മാരായ എ.വി. പ്രദിപ്കുമാര്‍ , പി എ.മുഹമ്മദ് കുഞ്ഞി, കാസര്‍കോട് ജില്ലാ പ്രസിഡന്റ് കെ ഗിരിഷ് ,സെക്രട്ടറി ടി. ലക്ഷ്മണന്‍, ട്രഷറര്‍ യു രാജേഷ്
എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍സംബന്ധിച്ചു.
