കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടും പരിസരപ്രദേശങ്ങളിലുമുള്ള 75 മഹല്ല് ജമാഅത്തുകളുടെ കൂട്ടായ്മയായ കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിന സമ്മേളനം സെപ്റ്റംബര്‍ 05) വൈകിട്ട് 3:30 ന് കാഞ്ഞങ്ങാട് ബിഗ് മാള്‍ ഓഡിറ്റോറിയത്തിലുള്ള മെട്രോ മുഹമ്മദ് ഹാജി നഗറില്‍ നടക്കും.
സമ്മേളനത്തില്‍ കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ജനാബ് മുബാറക് ഹസൈനാര്‍ ഹാജി അധ്യക്ഷത വഹിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയുമായ ബഹു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഉസ്താദ് സ്വാലിഹ് ഹുദവി തൂത മദ്ഹുറസൂല്‍ പ്രഭാഷണം നടത്തും. നബിദിന സമ്മേളനം വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് മുബാറക് ഹസൈനാര്‍ ഹാജി, ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, ട്രഷറര്‍ എം.കെ അബൂബക്കര്‍ ഹാജി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
