പെരിയ: ബേക്കല്‍ ഗോകുലം ഗോശാലയില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് ഭക്തിസാന്ദ്രമായ തുടക്കം. ഗോക്കള്‍ ആസ്വാദകരായുള്ള ഏക വേദിയെ പ്രസിദ്ധമായ ഗോകുലം ഗോശാലയില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തില്‍ നൂറിലേരെ കലാകാരന്മാരാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നത്. ഇന്ന് ബാംഗ്ലൂരിലെ നൃത്യ നൂപുര കലാശാലെയിലെ ഇരുപതിലേറെ കുട്ടികള്‍ രാധയായും കൃഷ്ണനായും ഗോപികമാരായും ആസ്വാദകരുടെ മനസ്സിനെ ഭക്തിയിലാറാടിച്ചു.
