ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്ത ഒരാള്‍ അറസ്റ്റില്‍

അമ്പലത്തറ: 30 കാരിയായ കര്‍ണാടക സ്വദേശിനിയെ ജോലി വാഗ്ദാനം ചെയ്ത് അമ്പലത്തറയിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ഇരിയ സ്വദേശിയായ പാറമ്മല്‍ ബഷീര്‍ (56)നെയാണ് രാജപുരം സി.ഐ എ .സന്തോഷ് കുമാര്‍ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ പള്ളിക്കര സ്വദേശിയായ ആഷിഖിനായി അന്വേഷണം തുടരുകയാണ്. ജനുവരി, മാര്‍ച്ച് മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നതെന്ന് പരാതിയില്‍ പറയുന്നു. യുവതിക്ക് ജോലി നല്‍കാമെന്ന് മാതാവിനോട് പറഞ്ഞ് യുവതിയെ അമ്പലത്തറയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഒരു വീട്ടില്‍ താമസിപ്പിച്ച ശേഷം പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് വീട്ടുജോലി നല്‍കാമെന്ന് പറഞ്ഞ് യുവതിയെ പള്ളിക്കര സ്വദേശിക്ക് കൈമാറിയതായും പരാതിയുണ്ട്. അവിടെയും പീഡനത്തിനിരയായതിനെ തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.

 

error: Content is protected !!