കാസര്‍കോട് ജില്ലാ റൈഫിള്‍ അസോസിയേഷന്‍ താരങ്ങള്‍ക്ക് മിന്നുന്ന വിജയം: തിരുവനന്തപുരത്ത് നടക്കുന്ന സൗത്ത് സോണ്‍ ഷൂട്ടിംങ്ങ് ചാമ്പ്യന്‍ ഷിപ്പില്‍ ജില്ല റൈഫിള്‍ അസോസിയേഷനെ പ്രതിനിധീകരിച്ച് എട്ട് പ്രതിഭകള്‍ മാറ്റുരയ്ക്കും

അമ്പലത്തറ: ഓഗസ്റ്റ് 21 മുതല്‍ 28 വരെ പത്തനംതിട്ട ജില്ലാഷൂട്ടിംങ്ങ് റേഞ്ചില്‍ വച്ച് നടന്ന 58ാംമത് സംസ്ഥാന ഷൂട്ടിംങ്ങ് ചാമ്പ്യന്‍ ഷിപ്പില്‍ ജില്ല റൈഫിള്‍ അസോസിയേഷനെ പ്രതിനിധീകരിച്ച് മത്സരിച്ച് 10 മീറ്റര്‍ എയര്‍ റൈഫിള്‍,10 മീറ്റര്‍ എയര്‍ പിസ്റ്റള്‍,25 മീറ്റര്‍ പിസ്റ്റള്‍,50 മീറ്റര്‍ റൈഫിള്‍. എന്നീ വിഭാഗത്തില്‍ മത്സരിച്ച് മിന്നുന്ന വിജയം കൊയ്ത ആദ്യകല്യാണി യാദാവ്,വി.പി.അയിസര്‍ യാഹിയ, വി.ജെ.ജേക്കബ്,എസ്.സജീമിന്‍, എന്‍.വി.ഗോവര്‍ദ്ധന്‍,പ്രാണ്‍കൃഷ്ണ യാദവ്, വീ.വൈകശ്രീ.യാഹിയ ആനക്കാരന്‍ പാറക്കാട്ട് എന്നിവര്‍ സെപ്റ്റംബര്‍ 4ാം തിയ്യതിമുതല്‍ 8ാം തിയ്യതി വരെ തിരുവനന്തപുരം വട്ടിയൂര്‍കാവ് നാഷണല്‍ ഷൂട്ടിങ്ങ് റേഞ്ചില്‍ വച്ച് നടക്കുന്ന സൗത്ത് സോണ്‍ ഷൂട്ടിംങ്ങ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ പങ്കെടുക്കുവാന്‍ യോഗ്യതനേടി. കാസര്‍കോട് ജില്ലാ റൈഫിള്‍ അസോസിയേഷന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയും ഷൂട്ടര്‍മാര്‍ സൗത്ത് സോണ്‍ മത്സരത്തിലേക്ക് യോഗ്യതന്നേടുന്നത്

 

error: Content is protected !!