കാഞ്ഞങ്ങാട്: അന്യായമായ സ്ഥലംമാറ്റങ്ങള്‍ക്കെതിരെ എഫ്.എസ്.ഇ.ടി.ഒ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
പ്രതിഷേധ കൂട്ടായ്മ കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി.വി. രമേശന് ഉദ്ഘാടനം ചെയ്തു.
എഫ് എസ് ഇ ടി ഒ
ജില്ലാ പ്രസിഡന്റ് ടി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. കെ എസ് ടി എ സംസ്ഥാന ട്രഷറര്‍ കെ. രാഘവന്, എന്‍ .ജി.ഒ യൂണിയന് ( എന്‍ ജി ഒ യു )
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.എം. സുഷമ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി .
യുഡിഫ്ഭരണത്തില്നടക്കുന്നഅന്യായ സ്ഥലംമാറ്റ നടപടികള്‍ അവസാനിപ്പിക്കണമെന്നും ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും കൂട്ടായ്മയില്‍ ആവശ്യപ്പെട്ടു.
ടി പ്രകാശന്, പി . കെ . വിനോദ്, എന്‍ കെ ലസിത, ജഗദീഷ് വി, പവിത്രന് വി, രാജീവന് ഉദിനൂര്‍ സംസാരിച്ചു .
ജില്ലാ സെക്രട്ടറി കെ ഹരിദാസ് സ്വാഗതവും മധു കരിമ്പില്‍ നന്ദിയും പറഞ്ഞു.
നിരവധി സര്‍വീസ് സംഘടനാ നേതാക്കളും ജീവനക്കാരും പ്രതിഷേധത്തില്‍ പങ്കെടുത്തു.
