നീലേശ്വരം : ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ വിളംബരമായി ഗുരുവായൂരില്‍ നടന്ന ഗോപികാനൃത്തോത്സവത്തില് നീലേശ്വരം സ്വദേശിനിയും. പടിഞ്ഞാറ്റംകൊഴുവലിലെ ഇന്ദിര രമേശന് നായരാണ് കഴിഞ്ഞ ദിവസം ഗുരുവായൂര്‍ മാതൃവേദി ഒരുക്കിയ കൃഷ്ണായനം ഗോപികാനൃത്തോത്സവത്തില് പങ്കെടുത്തത്. നീലേശ്വരം ഫാര്‍മേഴ്സ് വെല്‍ഫെയര്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയായ ഇവര്‍ ഗായികയും നര്‍ത്തകിയുമാണ്. കാസര്‍കോട് ഡിസ്ട്രിക്ട് കോ- ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി മുന്‍ സെക്രട്ടറിയും നീലേശ്വരം ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പി. രമേശന് നായരുടെ ഭാര്യ.
