കാഞ്ഞങ്ങാട്: കേന്ദ്രം. സര്‍ക്കാരിന്റെ ജപ്പാന് തൊഴില്‍ പദ്ധതി യുവജനങ്ങള്‍ക്ക് മികച്ച തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം നമ്മുടെ നാടിന്റെ മുഖച്ഛായ തന്നെ മാറ്റാന്‍ കഴിയുന്ന പദ്ധതിയാണെന്ന് കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ലതാ ബാലകൃഷ്ണന് പറഞ്ഞു. സ്കോളര്‍ കോളേജിന്റെ നേതൃത്വത്തില്‍ കോളേജ് ഓഫ് കൊമേഴ്സ് ജപ്പാന് ലാംഗ്വേജ് അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ജപ്പാന് പ്രീ-റിക്രൂട്ട്മെന്റ് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഡയറക്ടര്‍ ഡോ. കെ. എം. തോമസ് അധ്യക്ഷത വഹിച്ചു. ജപ്പാനില്‍ നിന്നുള്ള പ്രതിനിധി മസൂമി നരിറ്റോ മുഖ്യാതിഥിയായിരുന്നു.സ്കോളര്‍ കോളേജ് പ്രിന്‍സിപ്പല്‍ ടി. വി. വിജയന് സ്വാഗതം പറഞ്ഞു. ഗംഗാധരന് മാസ്റ്റര്‍, സിന്ധു ഗിരീഷ്, ഗിരീഷ്, ആസ്ട്രോ അക്കാദമി പ്രതിനിധികളായ രക്ഷിന, കൃഷ്ണപ്രിയ, ഷണ്മിത എന്നിവര്‍ സംസാരിച്ചു. കോളേജ് ഓഫ് കൊമേഴ്സിന്റെ സ്വപ്ന കെ. മാത്യു നന്ദി പറഞ്ഞു. ഏകദേശം 100-ഓളം ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്ത പരിപാടിയില്‍ ജപ്പാനിലെ തൊഴില്‍ സാധ്യതകളെക്കുറിച്ചുള്ള സെമിനാറും പ്രീ-സ്ക്രീനിംഗ് നടപടികളും സംഘടിപ്പിച്ചു.
