റോഡിലെ കുഴി അടച്ച് ഓട്ടോ ഡ്രൈവര്‍ മാതൃകയായി; സ്വന്തം കയ്യില്‍ നിന്ന് 2500 രൂപ മുടക്കിമുടക്കിയാണ് ശ്രമദാനം

ഒടയംചാല്‍: അധികൃതര്‍ കണ്ടില്ലെന്ന് നടിച്ച റോഡിലെ കൂറ്റന്‍ കുഴി ശ്രമദാനത്തിലൂടെ നികത്തി ഓട്ടോ ഡ്രൈവര്‍ മാതൃകയായി. കാഞ്ഞങ്ങാട് – പാണത്തൂര്‍ സംസ്ഥാന പാതയില്‍ ചുള്ളിക്കര പടിമരുത് ഡോണ്‍ ബോസ്‌കോ സ്‌കൂളിന് സമീപത്തെ കുഴിയാണ് ബളാല്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ കരീം ബളാല്‍ അടച്ചത്. സ്വന്തം നാട്ടില്‍ നിന്ന് മെറ്റലും സിമന്റും പൊടിയും കൊണ്ടുവന്ന് സ്വന്തം പോക്കറ്റില്‍ നിന്ന് 2500 രൂപ മുടക്കിയാണ് കരീം ഈ ഒറ്റയാള്‍ പോരാട്ടം നടത്തിയത്. കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരുമ്പോള്‍ കരീമിന്റെ വാഹനം ഈ കുഴിയില്‍ വീണിരുന്നു. ഭാഗ്യം കൊണ്ട് വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. നിരവധി വാഹനങ്ങള്‍ ദിവസേന ഈ കുഴിയില്‍ വീഴുന്നുണ്ട്. വലിയ അപകടം സംഭവിക്കുന്നതിന് മുമ്പ് കിലോമീറ്ററുകള്‍ അപ്പുറത്തുനിന്ന് എത്തിയാണ് കരീം കുഴി നികത്തിയത്. കരീമിന്റെ പ്രവൃത്തിയെ നാട്ടുകാര്‍ അഭിനന്ദിച്ചു.

 

error: Content is protected !!