ജില്ലാ ബധിര അസോസിയേഷന്‍ ഓണാഘോഷം ‘ഒപ്പമിരുന്നോണം’ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : കാസര്‍കോട് ജില്ലയിലെ കേള്‍വി സംസാര പരിമിതരായവര്‍ ഒത്തുകൂടി ഓണം ആഘോഷിച്ചു. കാസര്‍കോട് ജില്ലാ ബധിര അസോസിയേഷന്‍, കാസര്‍കോട് ജില്ലാ ഡെഫ് യൂത്ത് ഫോറം, വുമണ്‍സ് ഫോറം,ഡെഫ് വര്‍ക്കിംഗ് ഫോറം, ചിറ്റാരിക്കല്‍ ഡെഫ് ക്ലബ്ബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഓണാഘോഷം സംഘടിപ്പിച്ചത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ചു നടന്ന പരിപാടി കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് മുറിയനാവി ഉല്‍ഘാടനം ചെയ്തു. ജില്ലാ ബധിര അസോസിയേഷന്‍ പ്രസിഡന്റ് സന്ദീപ് കെ അധ്യക്ഷനായി. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും ചെര്‍ക്കള മാര്‍ത്തോമാ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാളുമായ ജോഷിമോന്‍ കെ ടി മുഖ്യാഥിതി ആയിരുന്നു.അസോസിയേഷന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് അമീന്‍,ജില്ലാ ഡെഫ് യൂത്ത് ഫോറം പ്രസിഡന്റ് അബ്ദുല്‍ റഹ്‌മാന്‍ എ എം, ജില്ലാ ഡെഫ് വുമണ്‍സ് ഫോറം പ്രസിഡന്റ് ധന്യ പി വി, മൈമുനത്ത് കെ പി,എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സൈഫുദ്ധീന്‍ എസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി സക്കിര്‍ സി എച്ച് നന്ദിയും അര്‍പ്പിച്ച് സംസാരിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് തിരുവാതിര, പുരുഷ വനിത വടംവലി, തൊപ്പി കളി, തേങ്ങ പെറുക്കല്‍, ബലൂണ്‍ പൊട്ടിക്കല്‍,കസേരകളി, മിഠായി പെറുക്കല്‍, ബോള്‍ കളി, തുടങ്ങി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകി പൂക്കളം ഒരുക്കി. എല്ലാവരും ഒപ്പമിരുന്ന് ഓണസദ്യയും ആഘോഷങ്ങള്‍ക്ക് മറ്റു കൂട്ടി.

 

error: Content is protected !!