ചുള്ളിക്കര : എം.ബി.ബി എസ്സിന്നു തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ ലഭിച്ച ഗ്രാഡിപള്ള രാമന്‍, ശാരദ ദമ്പതികളുടെ മകള്‍ അതുല്യയെ സി.പി.ഐ.എം. ചുള്ളിക്കര ലോക്കല്‍ കമ്മിറ്റി അനുമോദിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഒക്ലാവ് കൃഷ്ണന്‍ മൊമന്റം നല്‍കി അനുമോദിച്ചു. സിപിഐഎം ചുള്ളിക്കര ലോക്കല്‍ സെക്രട്ടറി സി കുഞ്ഞികണ്ണന്‍, സി.പി.ഐ.എംഏരിയാ കമ്മിറ്റി അംഗം പി ദാമോദരന്‍, എല്‍. സി. അംഗങ്ങളായ സിനു കുര്യാക്കോസ്, രാജന്‍ ഗ്രാഡിപ്പള്ള, ഗ്രേസി ഗോപി, ലോറന്‍സ് ജോസഫ് എന്നിവര്‍ സംബന്ധിച്ചു.
