രാജപുരം പ്രസ് ഫോറം അംഗങ്ങളും കുടുംബാംഗങ്ങളും ചേര്‍ന്ന് ഓണാഘോഷം സംഘടിപ്പിച്ചു

രാജപുരം: പ്രസ് ഫോറം അംഗങ്ങളും കുടുംബാംഗങ്ങളും ചേര്‍ന്ന് ഓണാഘോഷം സംഘടിപ്പിച്ചു. പ്രസ് ഫോറം ഹാളില്‍ നടന്ന പരിപാടി പ്രമുഖ സഹകാരി എം.കെ. മാധവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം പ്രസിഡന്റ് ജി. ശിവദാസന്‍ അധ്യക്ഷത വഹിച്ചു. രാജപുരം പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ കെ. അഭിജിത്ത് ഓണസന്ദേശം നല്‍കി. കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപകന്‍ കെ. ജനാര്‍ദ്ദനന്‍ ആശംസാപ്രസംഗം നടത്തി. പ്രസ് ഫോറം വൈസ് പ്രസിഡന്റ് ഗണേശന്‍ പാണത്തൂര്‍ വിശിഷ്ടാതിഥികള്‍ക്ക് ഓണക്കോടി വിതരണം ചെയ്തു. പ്രസ് ഫോറം സെക്രട്ടറി രവീന്ദ്രന്‍ കൊട്ടോടി സ്വാഗതവും മുന്‍ സെക്രട്ടറി സുരേഷ് കൂക്കള്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഓണസദ്യയും നടന്നു.

 

error: Content is protected !!