വായനയില്ലാത്തവര്‍ മാനസീകമായി ആത്മഹത്യ ചെയ്തവരാണെന്ന് എഴുത്തുകാരന്‍ എം.കെ.ഗോപകുമാര്‍

നീലേശ്വരം: മനുഷ്യരെ വിശാലമായ ജീവിതാവബോധത്തിലേക്ക് നയിക്കാന്‍ വായനയല്ലാതെ മറ്റൊന്നും ഇന്നേ വരെ കണ്ടെത്തിയിട്ടില്ലെന്നും വായനയില്ലാത്തവര്‍ മാനസീകമായി ആത്മഹത്യ ചെയ്തവരാണെന്നും പ്രഭാഷകനും എഴുത്തുകാരനുമായ എം.കെ.ഗോപകുമാര്‍ പറഞ്ഞു.ചായ്യോത്ത് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ മലയാളവേദി, എന്‍ എസ് എസ് ,റെയ്ഞ്ചര്‍ റോവേഴ്‌സ്, പവര്‍ ബ്രിഗേഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ‘ സംഘടിപ്പിച്ച വായനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പാള്‍ സീമ കെ.ടി.അധ്യക്ഷയായി. അധ്യാപകരായ റീത്ത കെ, എം.ബിന്ദു, കെ സുജിത്, സ്വപ്ന, ഡോ.സൗമ്യ, എന്നിവരും നിവേദ് .സി, അശ്വനി. കെ പി ശിവ നന്ദ, വിനായക് പൊതുവാള്‍, ദേവിക .കെ .കെ .അഭിനവ് എസ് ,ആകര്‍ഷ് അശോക്, രമണ്‍ കുമാര്‍, അനാമിക, അല്‍ഫോന്‍സ ജോര്‍ജ്, അക്ഷര ഗണേഷ് എന്നീ വിദ്യാര്‍ത്ഥികളും വായനാനുഭവങ്ങള്‍ പങ്കുവെച്ചു. ഡോ.കെ.വി.സജീവന്‍ സ്വാഗതവും രജീഷ് മല്ലപ്പള്ളി നന്ദിയും പറഞ്ഞു

 

error: Content is protected !!