നീലേശ്വരത്ത് തൂണുകളോട് കൂടിയ ആകാശപാത വേണം: ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ മതസൗഹാര്‍ദ്ദ സമര ദിനം ആചരിച്ചു

നീലേശ്വരം: നീലേശ്വരത്ത് തൂണുകളോട് കൂടിയ ആകാശപാത നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരു സമാധി ദിനമായ ഇന്ന് ‘മതസൗഹാര്‍ദ്ദ സമര ദിനം’ ആചരിച്ചു. നാടിന്റെ വികസനത്തിനും യാത്രാസൗകര്യത്തിനുമായി വിവിധ മത വിഭാഗങ്ങളില്‍പ്പെട്ട ജനങ്ങളെ ഏകോപിപ്പിച്ചുകൊണ്ടാണ് ഈ സമരം സംഘടിപ്പിച്ചത്.ജനകീയ സമര സമിതി ചെയര്‍മാന്‍ ടി. സി. വി. ശ്രീനാഥ് ശശി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഡി. രാജന്‍ സ്വാഗതം പറഞ്ഞു. വിവിധ മതമേലധ്യക്ഷന്മാരും സാമൂഹിക പ്രവര്‍ത്തകരും ഈ കൂട്ടായ്മയില്‍ പങ്കുചേര്‍ന്നു. സ്വാമി ബ്രഹ്‌മസ്വരൂപാനന്ദപുരി, സി. എസ്. ഐ. ജ്യോതി ചര്‍ച്ച് വികാരി റവ. ഫാദര്‍ സുബീഷ് മാത്യു, മന്ദംപുറം പള്ളി ഇമാം യൂസഫ് ഫാളിലി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു. വരും ദിവസങ്ങളില്‍ സമരത്തിന് ശക്തിപകരുന്നതിന് തങ്ങളുടെ സാന്നിധ്യമുണ്ടാകുമെന്ന് ഇവര്‍ ഒരേ സ്വരത്തില്‍ പ്രഖ്യാപിച്ചു. വേണ്ടിവന്നാല്‍ നിരാഹാര സമരത്തിന്റെ ഭാഗമാകാനും തയ്യാറാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ ചെറുവത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മലപ്പില്‍ സുകുമാരന്‍, കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍ എന്‍.കെ. സീമ, നീലേശ്വരം നഗരസഭാ മുന്‍ കൗണ്‍സിലര്‍ കെ. സൈനുദ്ദീന്‍, സമര സമിതി ട്രഷറര്‍ മഹമ്മൂദ് കോട്ടായി, വൈസ് ചെയര്‍മാന്‍ രമേശന്‍ നായര്‍, കണ്‍വീനര്‍ പ്രകാശന്‍ കൊട്ടറ, സമര സമിതി അംഗങ്ങളായ രാജു രാമൂട്ടി, ജോണ്‍ ഐമെന്‍, ഹമീദ് തൃക്കരിപ്പൂര്‍, എന്‍.വി. പ്രഭു, രാജേന്ദ്രന്‍ കോറോത്ത്, സി.എം. അശോക് കുമാര്‍, സുമിത നീലേശ്വരം, മധുസൂദനന്‍, പത്മരാജന്‍ ഐങ്ങോത്ത്, വിജയന്‍ പാലായി, ഹരീഷ് പി.പി., ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സമര സമിതി അംഗം രതീഷ് കൃഷ്ണന്‍ ഏവര്‍ക്കും നന്ദി പറഞ്ഞു.

 

error: Content is protected !!