നീലേശ്വരം: നീലേശ്വരം റെയില്‍വേ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന എന്‍.ആര്‍.ഡി.സിയുടെ നാലാമത് രജിത് റാം എന്‍ഡോവ്‌മെന്റ് പിലാത്തറ ഹോപ്പിന്. അവാര്‍ഡ് നാളെ വൈകിട്ട് 4.30ന് നീലേശ്വരം ദേവരാഗം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സംവിധായകന്‍ രാജീവ് അഞ്ചല്‍ സമ്മാനിക്കും.
പതിറ്റാണ്ടുകളായി അശരണരെ സേവിക്കുന്ന സന്നദ്ധ സംഘടനയാണ് ഹോപ്പ് പിലാത്തറ. 11,111 രൂപയും പ്രശസ്തിപത്രവുമാണ് എന്‍ഡോവ്‌മെന്റ്. മാതൃഭൂമി കണ്ണൂര്‍ എഡിഷന്‍ സബ് എഡിറ്ററും എന്‍.ആര്‍.ഡി.സി സ്ഥാപകാംഗവുമായിരുന്ന രജിത് റാമിന്റെ സ്മരണാര്‍ത്ഥം കുടുംബവും എന്‍.ആര്‍.ഡി.സിയും ചേര്‍ന്നാണ് എന്‍ഡോവ്‌മെന്റ് ഏര്‍പ്പെടുത്തിയത്. 2022 ഓഗസ്റ്റ് 29ന് ട്രെയിന്‍ അപകടത്തിലാണ് രജിത് റാം മരിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രം, കരുണ പാലിയേറ്റീവ്, സ്‌നേഹവീട് അമ്പലത്തറ എന്നിവര്‍ക്കായിരുന്നു പുരസ്‌കാരം. ചടങ്ങില്‍ ശ്യാം ബാബു വെള്ളിക്കോത്ത് രജിത് റാം അനുസ്മരണം നടത്തും. ഡോ. വി. സുരേശന്‍ എന്‍ഡോവ്‌മെന്റ് ജേതാക്കളെ പരിചയപ്പെടുത്തും. പി.യു. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും.
റെയില്‍വേ സ്റ്റേഷന് സമീപം 55 ലക്ഷം ചെലവില്‍ നിര്‍മ്മിക്കുന്ന രണ്ടുനില കെട്ടിടത്തിലെ ഓഫീസ് രജിത് റാം സ്മാരകമായും കോണ്‍ഫറന്‍സ് ഹാള്‍ നടി കാവ്യ മാധവന്റെ പിതാവ് മാധവന്റെ പേരിലും അറിയപ്പെടും. കെട്ടിടത്തിന്റെ ആദ്യ ഫണ്ട് ഡോ. കെ.സി.കെ. രാജയില്‍ നിന്ന് വൈസ് പ്രസിഡന്റ് കെ.എം. ഗോപാലകൃഷ്ണന്‍ ഏറ്റുവാങ്ങും.
വാര്‍ത്താസമ്മേളനത്തില്‍ ഡോ. വി. സുരേശന്‍, പി.യു. ചന്ദ്രശേഖരന്‍, എം. വിനീത്, കെ. ബാബുരാജ്, കെ.എം. ഗോപാലകൃഷ്ണന്‍, സി.എം. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
