കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തില്‍ ‘സര്‍ഗ്ഗമുദ്ര’ പ്രദര്‍ശനം ശ്രദ്ധേയമായി

കാഞ്ഞങ്ങാട്: കുട്ടികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ക്ക് വേദിയൊരുക്കി ചിന്മയ വിദ്യാലയ കാഞ്ഞങ്ങാട് സംഘടിപ്പിച്ച ‘സര്‍ഗ്ഗമുദ്ര’ പ്രദര്‍ശനം ശ്രദ്ധേയമായി. സ്വാമി വിശ്വാനന്ദ സരസ്വതി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
ചിന്മയ മീഷന്‍ കമ്മിറ്റി മെമ്പര്‍ ബല്‍റാം നമ്പ്യാര്‍, പ്രവീണ്‍ ഷേണായി എന്നിവര്‍ സംസാരിച്ചു.
പ്രിന്‍സിപ്പല്‍ ചന്ദ്രന്‍ സ്വാഗതവും അധ്യാപിക ഗീത രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
സയന്‍സ്, മാത്സ്, ലാംഗ്വേജ്, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് തുടങ്ങി വിവിധ വിഷയങ്ങളെ ആസ്പദമാക്കിയാണ് വിദ്യാര്‍ത്ഥികള്‍ എക്‌സിബിഷന്‍ ഒരുക്കിയത്. ഓരോ വിഷയത്തിലെയും പഠനത്തെ സര്‍ഗ്ഗാത്മകമായി അവതരിപ്പിക്കാന്‍ കുട്ടികള്‍ക്ക് സാധിച്ചു. സി.എച്ച്. വൈ. കെ.,എസ്. ഇ. ഇ. ഡി. വിദ്യാര്‍ത്ഥികളും അവരുടേതായ വ്യത്യസ്തമായ അവതരണങ്ങളുമായി പ്രദര്‍ശനത്തില്‍ സജീവമായി പങ്കാളികളായി.
പ്രദര്‍ശനം കാണാന്‍ രക്ഷിതാക്കളും നാട്ടുകാരും അടക്കം നിരവധി പേര്‍ എത്തിയിരുന്നു.

 

error: Content is protected !!