ബേക്കല്‍ റെയില്‍വേ മേല്‍പ്പാലം : സെപ്റ്റംബര്‍ 1 മുതല്‍ 40 ദിവസത്തേക്ക് അടച്ചിടും

കാസര്‍കോട്: കാസര്‍കോട്-കാഞ്ഞങ്ങാട് സ്റ്റേറ്റ് ഹൈവേയിലെ ബേക്കല്‍ റെയില്‍വേ മേല്‍പ്പാലത്തില്‍
അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 1 മുതല്‍ ഒക്ടോബര്‍ 11 വരെ 40 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. എക്‌സ്പാന്‍ഷന്‍ ജോയിന്റുകള്‍ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തികളാണ് നടക്കുന്നത്. പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് സെക്ഷന്റെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണികള്‍.
ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി വാഹനങ്ങള്‍ ബദല്‍ റൂട്ടുകളിലൂടെ തിരിച്ചുവിടും.
കാസര്‍കോട് ഭാഗത്തുനിന്നുള്ള ചെറിയ വാഹനങ്ങള്‍: ബേക്കല്‍-പനയാല്‍ റോഡ് വഴി ദേശീയപാതയില്‍ പ്രവേശിക്കാം. മൗവ്വല്‍ ജംഗ്ഷനില്‍ നിന്ന് പള്ളിക്കര-മൗവ്വല്‍ റോഡില്‍ പ്രവേശിച്ച് പള്ളിക്കര-പെരിയ റോഡ് വഴിയും കാഞ്ഞങ്ങാട്ടേക്ക് പോകാം.
കാഞ്ഞങ്ങാട് ഭാഗത്തുനിന്നുള്ള ചെറിയ വാഹനങ്ങള്‍: പള്ളിക്കര-പെരിയ റോഡില്‍ നിന്ന് പള്ളിക്കര-മൗവ്വല്‍ റോഡില്‍ പ്രവേശിച്ച് ബേക്കല്‍-പനയാല്‍ റോഡ് വഴി യാത്ര തുടരാം.
വലിയ-ഭാരവാഹനങ്ങള്‍: കാസര്‍കോട് ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങള്‍ കാഞ്ഞങ്ങാട് സൗത്തില്‍ നിന്ന് ദേശീയപാത 66 വഴി പോകണം. കാസര്‍കോട് നിന്ന് നീലേശ്വരം ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങളും പൂര്‍ണമായും ദേശീയപാത 66 വഴിയാകണം സര്‍വീസ് നടത്തേണ്ടത്.
നിര്‍ദേശിച്ച ബദല്‍ റൂട്ടുകള്‍ ഉപയോഗിച്ച് യാത്രക്കാര്‍ സഹകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

 

error: Content is protected !!