യുവാവ്‌ താമസസ്ഥലത്ത് മരിച്ച നിലയില്‍;  മീനാപ്പിസ് കണ്ടത്തില്‍ സ്വദേശി ഖാലിദാണ് മരിച്ചത്

കാഞ്ഞങ്ങാട്: യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മീനാപ്പിസ് കണ്ടത്തില്‍ സ്‌കൂളിന് സമീപത്തെ അസൈനാറിന്റെയും ഐസുമ്മയുടെയും മകന്‍ ഖാലിദിനെ (47) ഇന്നലെ വൈകിട്ട് വടകര മുക്ക് കാര്‍ഗില്‍ ക്ലബ് കെട്ടിടത്തിന്റെ മുകളിലെ മുറിയില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു. രണ്ടാഴ്ചയോളമായി ഇവിടെ താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ മുറി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. മുന്‍ പ്രവാസിയായിരുന്നു. ഭാര്യ : ജുബൈരിയ (രാമന്തളി ) , മക്കള്‍ :
അസൈനാര്‍, ഹാജറ.

 

error: Content is protected !!