ഉത്സവ രാവിനെ വരവേല്‍ക്കാന്‍ നഗരം ശുചീകരിച്ച് ചെയര്‍മാനും സംഘവും കാഞ്ഞങ്ങാട് നഗരസഭ

കാഞ്ഞങ്ങാട് : ഉത്സവ രാവിലെ വരവേല്‍ക്കാന്‍ നഗരം ശുചീകരിച്ച് ചെയര്‍മാനും സംഘവും, ഓണാഘോഷത്തിന് മുന്നോടിയായി ഉള്ള നഗരത്തിലെ കച്ചവട കേന്ദ്രങ്ങളിലെ മാലിന്യങ്ങള്‍ തിരുവോണത്തിന് തലേദിവസം രാത്രി തന്നെ ശുചീകരിക്കുകയായിരുന്നു ചെയര്‍മാനും സംഘവും. പുതിയ കോട്ട മുതല്‍ നോര്‍ത്ത് കോട്ടച്ചേരി വരെയുള്ള സ്ഥലങ്ങളാണ് ജനപ്രതിനിധികള്‍, നഗരസഭാ ജീവനക്കാര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, ശുചീകരണ തൊഴിലാളികള്‍, പൊതുജനങ്ങള്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ശുചീകരിച്ചത്. തുടര്‍ച്ചയായി 11 വര്‍ഷമായി ഈയൊരു മാതൃകാ പ്രവര്‍ത്തനം ഏറ്റെടുത്ത് നടത്തുകയാണ് കാഞ്ഞങ്ങാട് നഗരസഭ.

 

error: Content is protected !!