കാഞ്ഞങ്ങാട് 1300 ഓളം രൂപ വിലമതിക്കുന്ന ഓണ കിറ്റുകള്‍ നൂറിലേറെ പേര്‍ക്ക് നല്കി വ്യാപാരി മാതൃകയായി കോട്ടച്ചേരി റെയില്‍വേ സ്റ്റേഷന് റോഡിലെ കൂളിക്കാട് എന്റര്‍പ്രൈസസ് ഉടമ കെ. സെയ്യിദുവാണ് സ്വന്തം നിലയില്‍ നൂറിലേറെ അര്‍ഹരായ സാധാരണക്കാര്‍ക്ക് സ്വന്തം നിലയില്‍ കിറ്റുകള്‍ നല്‍കിയത് 10 കിലോ അരിയും മറ്റ് വിഭവങ്ങളും പച്ചക്കറികളും ഉള്‍പ്പെടെയുളളവയാണ് ഓരോ കിറ്റിലും ഉണ്ടായത്. മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ടി.മുഹമ്മദ് അസ്ലം വിതരണം ഉദ്ഘാടനം ചെയ്തു.പ്രസ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ,നന്മമരം പ്രവര്‍ത്തകരായ സലാം കേരള, ജലീല്‍ ക്വാളിറ്റി തുടങ്ങിയവരും സ്ഥാപനത്തിലെ ജീവനക്കാരും നേതൃത്വം നല്കി.
