വെള്ളിക്കോത്ത് :അഖില കേരള യാദവസഭ വെള്ളിക്കോത്ത് യൂണിറ്റിന്റെ 2025 -26 വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടുവിജയികള്ക്കും മറ്റ് പരീക്ഷകളില്‍ ഉന്നത തല വിജയം നേടിയകുട്ടികള്ക്കുള്ള അനുമോദന ചടങ്ങും വാര്‍ഷികജനറല്‍ബോഡി യോഗവും വെള്ളിക്കോത്ത് വച്ച് നടന്നു. യാദവസഭ സംസ്ഥാന സെക്രട്ടറി വിശ്വനാഥന് മലയാക്കോള്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ആലക്കോടന്‍ പത്മനാഭന് അധ്യക്ഷ വഹിച്ചു.സെക്രട്ടറി കെ. വി. രാജു റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. യോഗത്തില്‍ താലൂക്ക് കമ്മിറ്റി അംഗം കമലാക്ഷന്‍, യശോദാമ്മ, ബി നാരായണന്, കെ കൃഷ്ണന് എന്നിവര്‍ ആശംസകള്‍ അറിയിച്ചു, യൂണിറ്റ് സെക്രട്ടറി കെ വി രാജു സ്വാഗതവും കെ.ബി. ബാബു നന്ദിയും പറഞ്ഞു, ജനറല്‍ ബോഡി യോഗത്തില്‍ വച്ച് പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു പ്രസിഡണ്ട് :ബി നാരായണന് , സെക്രട്ടറി :കെ വി രാജു, വൈസ് പ്രസിഡണ്ട്: കെ.വി കൃഷ്ണന്
ജോയിന്‍ സെക്രട്ടറി: കെ.വി ബാബു, ട്രഷര്‍ :ഗോപി പി. വി.
