നീലേശ്വരം പോലീസ് സ്റ്റേഷനില്‍ ഓണാഘോഷം സംഘടിപ്പിച്ചു

നീലേശ്വരം: പോലീസ് സ്റ്റേഷനില്‍ വര്‍ണ്ണാഭമായ ഓണാഘോഷം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി . എം.വിഅനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു .സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സിഎം സാബുവിന്റെ അധ്യക്ഷനായി.
നീലേശ്വരം ഇന്‍സ്‌പെക്ടര്‍ കെ പ്രശാന്ത് മുഖ്യാതിഥിയായി. എസ്. ഐ. സി. സുമേഷ് ബാബു, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ.വി സുരേഷ് കുമാര്‍ , പ്രസ് ഫോറം പ്രസിഡന്റ് സേതു ബങ്കളം, ഹോം ഗാര്‍ഡ് ദിനേശ് കുമാര്‍ , എന്നിവര്‍ സംസാരിച്ചു. സ്റ്റേഷന്‍ പി ആര്‍ ഒ എസ്. ഐ. കെ . വി . പ്രകാശന്‍ സ്വാഗതവും സ്റ്റേഷന്‍ റൈറ്റര്‍ എം എ സിയാദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കമ്പവലി , പെനാള്‍ട്ടി ഷൂട്ടൗട്ട്, കസേരക്കളി തുടര്‍ന്ന് വിവിധ പരിപാടികള്‍ അരങ്ങേറി.

 

error: Content is protected !!