കാഞ്ഞങ്ങാട്: തെരുവ് നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ റിക്ഷാ വൈദ്യുതി പോസ്റ്റിലിടിച്ച് ഡ്രൈവര്‍ മരിച്ചു. മടിക്കൈ കീക്കാംകോട്ടെ എം.എസ്. മോഹനന്‍ (62) ആണ് മരിച്ചത്.
ആലാമിപള്ളി സ്റ്റാന്‍ഡിലെ ഓട്ടോസ്റ്റാന്‍ഡില്‍ നിന്ന് യാത്രക്കാരുമായി കാഞ്ഞങ്ങാട്ടേക്ക് വരുന്നതിനിടെ പുതിയകോട്ട ഇന്ത്യന്‍ കോഫി ഹൗസിന് മുന്നില്‍ വെച്ച് ഇന്നലെ വൈകിട്ടാണ് അപകടം. ഓട്ടോയിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മോഹനനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ലീല. മക്കള്‍: അജയ് (തിരുവനന്തപുരം), അനുരാഗ് . മരുമക്കള്‍:നിമിഷ ( ക്ലര്‍ക്ക് പെരിയ പോളിടെക്‌നിക്).സഹോദരങ്ങള്‍: രാജന്‍, ലീലാമണി (പെരിങ്ങാല), മോളി (പാടിയോട്ടുചാല്‍), പരേതനായ സോമന്‍.
