ടിപ്പര്‍ ലോറിയിടിച്ച് പറശ്ശിനി മുത്തപ്പന്‍ മടപ്പുരയിലെ കാന്റീന്‍ ജീവനക്കാന്‍ മരിച്ചു

മയ്യില്‍: റോഡ് മുറിച്ചു കടക്കുന്ന തിനിടെ ടിപ്പര്‍ ലോറിയിടിച്ച് പറശ്ശിനി മുത്തപ്പന്‍ മടപ്പുരയിലെ കാന്റീന്‍ ജീവനക്കാരന്‍ മരിച്ചു. നിരന്തോട് ടൗണിലെ പണ്ണേരി വീട്ടില്‍ കെ.കെ. കനകന്‍ (57) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെ മയ്യില്‍ സര്‍വീസ് സഹകരണ ബാങ്ക് നിരന്തോട് ശാഖക്ക് മുന്നില്‍ വെച്ചാണ് അപകടം. മടപ്പുരയില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കനകന്‍ റോഡ് കുറുകെ കടക്കുന്നതിനിടെ, മയ്യില്‍ ഭാഗത്തുനിന്ന് കാഞ്ഞിരോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു.ഉടന്‍ തന്നെ മയ്യില്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഭാര്യ: പണ്ണേരി ശാന്ത. മക്കള്‍: മഹേഷ്, മായ. മരുമകന്‍: ജലേഷ് (കണ്ണാടിപ്പറമ്പ്). മയ്യില്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തും.

 

error: Content is protected !!