എ.കെ.ജി ക്ലബ്ബ് സുവര്‍ണ ജൂബിലി : ലോഗോ പ്രകാശനം ചെയ്തു; സംഘാടകസമിതി ചെയര്‍മാന്‍ ടി . ബിന്ദു പ്രകാശനം ചെയ്തു

പുല്ലൂര്‍ : പുല്ലൂര്‍ ഏ .കെ .ജി സ്മാരക സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. കണ്ണൂര്‍ പൊടിക്കുണ്ട് സ്വദേശി വി.പി ജ്യോതിഷ് കുമാര്‍ രൂപകല്പന ചെയ്ത ലോഗോയാണ് തെരഞ്ഞെടുത്തത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കലാസാംസ്‌കാരിക പരിപാടികളാണ് സുവര്‍ണ ജൂബിലിയുടെ ഭാഗമായി നടക്കുന്നത്. സംഘാടക സമിതി ചെയര്‍മാന്‍ ടി. ബിന്ദു ലോഗോ പ്രകാശനം ചെയ്തു. വര്‍ക്കിംഗ് ചെയര്‍മാന്‍ എം .വി . നാരായണന്‍ അധ്യക്ഷനായി പഞ്ചായത്ത് അംഗം എ .കൃഷ്ണന്‍, വി.നാരായണന്‍ മാസ്റ്റര്‍, കെ.വി. രാജന്‍, ദാമോദരന്‍ ബേങ്കാട്ട്, രാധാകൃഷ്ണന്‍ പുല്ലൂര്‍ എന്നിവര്‍ സംസാരിച്ചു

 

error: Content is protected !!