രാജേന്ദ്രന്‍ പുല്ലൂരിന്റെ ‘രൂപാന്തരം’ ദേശീയ ചിത്രപ്രദര്‍ശനത്തിലേക്ക് തിരഞ്ഞെടുത്തു

കാഞ്ഞങ്ങാട്: കേന്ദ്ര ലളിതകലാ അക്കാദമിയുടെ 65 മത് ദേശീയ ചിത്രശില്പകലാ പ്രദര്‍ശനത്തിലേക്ക് ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂരിന്റെ ‘രൂപാന്തരം’ എന്ന ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ 6000 ഓളം കലാകാരന്മാരുടെ സൃഷ്ടികളില്‍ നിന്നും 290 കലാസൃഷ്ടികളാണ് ഇത്തവണ ദേശീയ ചിത്രശില്പ കലാപ്രദര്‍ശനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അഞ്ച് പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്.
ന്യൂഡല്‍ഹിയിലെ കേന്ദ്ര ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയിലായില്‍ ദേശീയ ചിത്രകലാപ്രദര്‍ശനം നടക്കും.
180 x 120 സെന്റീമീറ്റര്‍ വലിപ്പമുള്ള കാന്‍വാസില്‍ ആക്രലിക് മീഡയത്തില്‍ വരച്ചതാണ് രാജേന്ദ്രന്‍ പുല്ലൂരിന്റെ രൂപാന്തരം എന്ന ചിത്രം.

 

error: Content is protected !!