കാഞ്ഞങ്ങാട്:മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ( കെ എം എ ) നേതൃത്വത്തില്‍ അസോസിയേഷന്‍ അംഗങ്ങളായ ആയിരത്തിലേറെ കുടുംബങ്ങള്‍ ക്കും പെയിന്‍ ആന്റ് പാലിയേറ്റിവ് പ്രവര്‍ത്തകര്‍ക്കും ക്യാന്‍സര്‍ രോഗികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും മറ്റു കിടപ്പു രോഗികള്‍ക്കും ഓണ സമ്മാനം നല്‍കി.
ആയിരത്തോളം രൂപയുടെ വിഭവങ്ങളും അഞ്ച് കിലോ അരിയുമടങ്ങിയ കിറ്റുകളാണ് ഓണ സമ്മാനം.
കേരള വ്യാപാരി വ്യവസായി ഏകാപന സമിതി ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് അംഗങ്ങളായ ആയിരം പേര്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും ആയിരത്തിലേറെ രൂപയ്ക്കുള്ള ഓണ സമ്മാനം നല്‍കിയ കെ എം എ സംസ്ഥാനത്തിനാകെയും ജില്ലയിലെ മറ്റു യൂണിറ്റുകള്‍ക്കും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
കെ വി വി എസ് ജില്ല വൈസ് പ്രസിഡന്റ് എ.വി.ഹരിഹരസുതന്‍ മുഖ്യാതിഥിയായി .
കെ എം എ വൈസ് പ്രസിഡന്റ് ഐശ്വര്യ കുമാരന്‍,വനിത വിങ് പ്രസിഡന്റ് ശോഭന ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
കെ എം എ വൈസ് പ്രസിഡന്റ് പി.മഹേഷ് സ്വാഗതവും ട്രഷറര്‍ ഹാസിഫ് മെട്രോ നന്ദിയും പറഞ്ഞു.
കെ എം എ ഭാരവാഹികളും, പ്രവര്‍ത്തക സമിതി അംഗങ്ങളും, വനിത വിങ്, യൂത്ത് വിങ് ഭാരവാഹികളും ചടങ്ങില്‍ സംബന്ധിച്ചു.
