കാഞ്ഞങ്ങാട്: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത ലേകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍ ഉള്‍പെടെയുള്ള കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളെയും ഹീനമായി അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. പ്രതിഷേധയോഗം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി വി ചന്ദ്രശേഖരന്‍ അധ്യക്ഷന്‍ വഹിച്ചു. കെപിസിസി സെക്രട്ടറി എം അസീനാര്‍, ഡിസിസി ഭാരവാഹി സി വി ഭാവനന്‍,സീനിയര്‍ സിറ്റിസണ്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വി ഗോപി മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ കെ ബാബു,ഗാന്ധിദര്‍ശന്‍ സമിതി ജില്ലാ പ്രസിഡണ്ട് എം കുഞ്ഞികൃഷ്ണന്‍, സംസ്‌കാരസാഹിതി ജില്ലാ പ്രസിഡണ്ട് ബഷീര്‍ ആറങ്ങാടി, കെ എസ് എസ് പി എ ജില്ലാ സെക്രട്ടറി കെ പി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക്, മണ്ഡലം ഭാരവാഹികള്‍ മഹിളാ കോണ്‍ഗ്രസ് ഭാരവാഹികള്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട്മാര്‍ സഹകാരികള്‍ നഗരസഭ കോണ്‍ഗ്രസ്സ്പ്രതിപക്ഷ ലീഡര്‍ അനില്‍ വാഴുന്നോറൊടി, നഗരസഭ ക്ഷേമ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ സുമതി എം, നഗരസഭ കൗണ്‍സിലര്‍മാര്‍ മറ്റു നേതാക്കള്‍ എന്നിവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി.
