മാവുങ്കാല്‍: വോട്ട് മോഷണത്തിനെതിരെ ഡല്‍ഹിയില്‍ ഇന്ത്യ സഖ്യം നടത്തിയ പ്രതിഷേധ പ്രകടനംത്തിന് നേതൃത്വം നല്കിയ ലോകസഭ പ്രതിപക്ഷ നേതാവ് ശ്രീ രാഹുല്‍ ഗാന്ധിയെ ക്രൂരമായി അറെസ്റ്റ് ചെയ്ത അമിത്ഷായുടെ പോലീസിന്റെ നടപടിക്കെതിരെ അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മൂലക്കണ്ടത്തുനിന്നും മാവുങ്കാലിലേക്ക് പ്രതിഷേധപ്രകടനം നടത്തി.
പ്രകടനത്തിനു മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാധാകൃഷ്ണന് കാട്ടുകുളങ്ങര നേതൃത്വം നല്കി
ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി പി വി സുരേഷ്, വി വി നിഷാന്ത്, കുഞ്ഞിരാമന് എക്കാല്‍, ബാലകൃഷ്ണന് തണ്ണോട്ട്, കുഞ്ഞികൃഷ്ണന് വെള്ളിക്കോത്ത്, വിമല കുഞ്ഞികൃഷ്ണന്, പ്രേമ പുതിയകണ്ടം, ഉഷ കുന്നുമ്മല്‍, സിന്ധുബാബു, രമകേശവന്, പ്രഭാകരന് കുന്നുമ്മല്‍, ഗോപാലന് വെള്ളംതട്ട, വി കൃഷ്ണന് രാവണേശ്വരം, രാജീവന് മലൂര്‍, ഉമേഷന് കാട്ടുകുളങ്ങര, ശ്രീനിവാസന് മടിയന്‍, കുഞ്ഞിരാമന് ഓളിയാക്കല്, എസ് കെ ബാലകൃഷ്ണന്, വിജയന് കാട്ടുകുളങ്ങര, മുരളി കാട്ടുകുളങ്ങര, കുഞ്ഞികൃഷ്ണന് കുറ്റിയാട്ട്, സുനീഷ് പുതിയകണ്ടം, വിനീഷ് പുതിയകണ്ടം, ഗദ്ധാഫി മൂലക്കണ്ടം തുടങ്ങിയവര്‍ സംബന്ധിച്ചു.
പടം: ലോകസഭ പ്രതിപക്ഷ നേതാവ് രാഹൂ ല്ഗാന്ധിയെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മാവുങ്കാല്‍ ടൗണില്‍ നടത്തിയ പ്രതിഷേധ പ്രകടനം
