മംഗലാപുരം -രാമേശ്വരം ട്രെയിനിന് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കണം: റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ക്ക് നിവേദനം നല്‍കി

നീലേശ്വരം:രാമേശ്വരം -മംഗലാപുരം -രാമേശ്വരം ട്രെയിനിന് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന് നീലേശ്വരം റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ക്ക് നിവേദനം നല്‍കി. 8.5 കോടി വാര്‍ഷിക വരുമാനവും, പ്രതിദിനം 7500 യാത്രക്കാരുമുള്ള നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍, മലയോര മേഖലയുടെ പ്രധാന ആശ്രയ കേന്ദ്രമാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.നീലേശ്വരം റെയില്‍വേ പാസ്സഞ്ചേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് എന്‍ സദാശിവന്‍, ടി വി സുധാകരന്‍, പി ടി രാജേഷ്, ഗീത റാവു, ടി പി അനൂപ് എന്നിവരാണ് നിവേദനം നല്‍കിയത്.

 

error: Content is protected !!