കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ 63,000 രൂപ കണ്ടെത്തി തിരികെ ഏല്‍പ്പിച്ച സജിനിയും ആര്‍ പി എഫ് ഉദ്യോഗസ്ഥരുംതങ്ങളുടെ സത്യസന്ധതക്ക് തെളിയിച്ചു.
കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരി അബദ്ധത്തില്‍ മറന്നുവെച്ച ഏകദേശം 63,000 രൂപയും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും അടങ്ങിയ ബാഗ് ക്ലീനിംഗ് സ്റ്റാഫ് സജിനിക്ക് ലഭിച്ചത്.
വിലപിടിപ്പുള്ള തുക അടങ്ങിയ ബാഗ് ലഭിച്ചിട്ടും ഒരു സ്വാര്‍ത്ഥ താല്‍പര്യവും കൂടാതെ സത്യസന്ധതയും ഉത്തരവാദിത്വബോധവും തെളിയിച്ച സജിനി ബാഗ് ഉടന്‍ തന്നെ ആര്‍ പി എഫ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയായിരുന്നു.
ബാഗ് ഏറ്റുവാങ്ങിയ ആര്‍ പി എഫ് ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്വപൂര്‍വം പരിശോധനകളും അന്വേഷണവും നടത്തി ബാഗിന്റെ യഥാര്‍ത്ഥ ഉടമ തളങ്കര ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹെഡ് മിസ്ട്രസ് ബിന്ദുവാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ബാഗും അതിലുണ്ടായിരുന്ന 63,000 രൂപയും സുരക്ഷിതമായി ഉടമസ്ഥയ്ക്ക് തിരിച്ചേല്‍പ്പിച്ചു.
ലഭിച്ച വിലപിടിപ്പുള്ള വസ്തു ഒരു നിമിഷം പോലും സ്വന്തമായി കാണാതെ അധികൃതരെ ഏല്‍പ്പിച്ച സജിനിയുടെ സത്യസന്ധതയും വിശ്വസ്തതയും ആത്മാര്‍ത്ഥതയും പ്രശംസനീയമാണ്.
റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതുപോലെ നഷ്ടപ്പെട്ട വസ്തു കണ്ടെത്തി യഥാര്‍ത്ഥ ഉടമസ്ഥയെ തിരിച്ചറിഞ്ഞ് സുരക്ഷിതമായി കൈമാറുന്നതില്‍ ആര്‍ പി എഫ്ഉദ്യോഗസ്ഥര്‍ കാഴ്ചവെച്ച ജാഗ്രതയും ഉത്തരവാദിത്വബോധവും സേവന മനോഭാവവും അഭിനന്ദനാര്‍ഹമാണ്.റെയില്‍വേ യാത്രക്കാരുടെ സുരക്ഷയും സ്വത്തുക്കളുടെ സംരക്ഷണവും ഉറപ്പാക്കുന്നതില്‍ സജിനിയും ആര്‍ പി എഫ് ഉദ്യോഗസ്ഥരും കാഴ്ചവെച്ച ഈ പ്രവര്‍ത്തനം സത്യസന്ധതയുടെയും സേവന മനോഭാവത്തിന്റെയും ഉത്തമ മാതൃകയായി.
