കാഞ്ഞങ്ങാട്:ഓട്ടോ തൊഴിലാളി യൂണിയന് ഐ എന്‍ ടി യു സി മുന്‍ ജില്ലാ പ്രസിഡന്റ് വി വി സുധാകരന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ കരുവാച്ചേരി ബാലകൃഷ്ണന് നായര്‍ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണം സംഘടിപ്പിച്ചു. കെ പി സിസി സെക്രട്ടറി എം അസിനാര്‍ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക വേദി ചെയര്മാന് പ്രവീണ്‍ തോയമ്മല്‍ അദ്ധ്യക്ഷനായി. എന്‍ കെ രത്നാകരന്, ടി കുഞ്ഞികൃഷ്ണന്,കെ പി ബാലകൃഷ്ണന്, ഒ. വി പ്രദീപ്, പ്രമോദ് കെ റാം, നാരായണ മാരാര്‍,സുരേഷ് ബാബു മേലത്ത്, സുരേഷ് മോനാച്ച, അനിത. കെ, സിജോ അമ്പാട്ട്, ഷിബിന്‍ ഉപ്പിലിക്കൈ, അച്ചുതന് മുറിയനാവി,രതീഷ് ഒഴിഞ്ഞവളപ്പ്,കുഞ്ഞിക്കണ്ണന് സൗത്ത്,രാജു. കെ, സുരേഷ് പാലോട്ടില്‍,റോഷന് ഐങ്ങോത്ത്, രവീന്ദ്രന് ചെമ്മട്ടംവയല്‍,രമേശന് പുതുക്കൈ,തുടങ്ങിയവര്‍ സംസാരിച്ചു.
