കോട്ടപ്പാറ : ആദ്ധ്യാത്മിക പാരമ്പര്യം പിന്തുടരുന്ന പുതിയ തലമുറ വളര്‍ന്നുവരണമെന്ന് പ്രമുഖ പ്രവാസി വ്യവസായി ഡോ. മണികണ്ഠന് മേലത്ത് അഭിപ്രായപ്പെട്ടു. വാഴക്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നടന്ന രാമായണമാസാചരണ സമാപന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ തലമുറ മാതൃഭാഷയെയും സനാതന മൂല്യത്തെയും സ്നേഹിക്കുന്നവര്‍ ആകണം. അഹങ്കാരവും അസൂയയും വെടിഞ്ഞാല്‍ ജീവിതവിജയം സുനിശ്ചിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രബോധ് കുമാര്‍ കോഴിക്കോട് മുഖ്യപ്രഭാഷണം നടത്തി. യുവതലമുറ ശ്രീരാമന്റെ ജീവിത സന്ദേശം ഉള്‍ക്കൊള്ളണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ക്ഷേത്രം പ്രസിഡന്റ് പി. എസ്.ശശിധരന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ. ശോഭന, ക്ഷേത്രം മേല്‍ശാന്തി എം. ശങ്കരന് നമ്പൂതിരി, ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് ടി. രമേശന്, ക്ഷേത്രം മുന്‍ പ്രസിഡന്റ് എന്‍. കേളു നമ്പ്യാര്‍, മാതൃസമിതി പ്രസിഡന്റ് ഉഷ കുമാരന് എന്നിവര്‍ സംസാരിച്ചു. ക്ഷേത്ര ദേവസ്വം സെക്രട്ടറി രാജു കൂളിക്കാട് സ്വാഗതവും ക്ഷേത്രം സെക്രട്ടറി കുമാരന് പുളിക്കാല്‍ നന്ദിയും പറഞ്ഞു.
