കാഞ്ഞങ്ങാട്: ബൈക്കില്‍ കടത്തുകയായിരുന്ന 51 ഗ്രാം എം ഡി എം എ യുമായി പിടിയിലായ പ്രതിയെ പത്ത് വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു .പിഴയടച്ചില്ലെങ്കില്‍ ആറ് മാസം അധിക തടവും അനുഭവിക്കണം. മഞ്ചേശ്വരം കൂബന്നൂര്‍ ,കാനാ വീട്ടില്‍ മുഹമ്മദ് സമീര്‍ (43) നെ യാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് രാമു രമേശ് ചന്ദ്രഭാനു ആണ് ശിക്ഷിച്ചത്.
2021 ഒക്ടോബര്‍ മാസം 4 ന് രാവിലെ 11.45 മണിക്ക് മഞ്ചേശ്വരം താലൂക്കില്‍ കയ്യാര്‍ വില്ലേജില്‍ കൈ കമ്പ-ബായിക്കട്ട റോഡില്‍ വെച്ച് കെ എല്‍ 14 എസ് 9246 നമ്പര്‍ ബൈക്കില്‍ മനുഷ്യ ശരീരത്തിന് ഹാനികരമായതും ,നിയമം മൂലം നിരോധിച്ചതുമായ മയക്ക് മരുന്ന് കടത്തികൊണ്ടു പോകുമ്പോഴാണ് കാസര്‍കോട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോയി ജോസഫും ,പ്രിവന്റീവ് ഓഫീസര്‍മാരായ വി. സന്തോഷ്കുമാര്‍ , ഇ കെ .ബിജോയ്, എം വി .സുധീന്ദ്രന്‍,സാജന് അപ്യാല്‍ ,നിഷാദ് പി നായര്‍ ,വി.മഞ്ജുനാഥന്, പി.മനോജ് , എല്‍.മോഹന്‍കുമാര്‍ , പി .ശൈലേഷ്കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘവുമാണ് വാഹനമടക്കം എം ഡി എം എയുമായി പ്രതിയെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കുന്നതും. തുടര്‍ന്ന് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് കാസര്‍കോട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറായ എസ്. കൃഷ്ണകുമാറാണ്, പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ: പ്ലീഡര്‍ ജി. ചന്ദ്രമോഹന് ,അഡ്വ. എം.ചിത്രകല എന്നിവര്‍ ഹാജരായി.
