കാഞ്ഞങ്ങാട്: ആശുപത്രിയില്‍ കയറി വനിത ഡോക്ടറെ ടിപ്പര്‍ ലോറി കയറ്റി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ
സംഭവത്തില്‍ രണ്ട് പേര്‍ക്ക് എതിരെ കേസ്. ഐഷാല്‍ മെഡിസിറ്റി ആശുപത്രിയിലെ ഡോ. പി. ജസീല (31)ന്റെ പരാതിയില്‍ ആണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. ഐഷാല്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ടായിരുന്ന സ്ത്രീയുടെ ബന്ധുവിനും മറെറാരാള്‍ക്കെതിരെയുമാണ് കേസ്. 16 ന് രാവിലെ 9.30 ന് ആണ് ആശുപത്രിയില്‍ അതിക്രമിച്ച് കടന്ന് ഡോക്ടറെ ടിപ്പര്‍ ലോറി കയറ്റി കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും മറ്റൊരു പ്രതി സോഷ്യല്‍ മീഡയയിലൂടെ ഡോക്ടറുടെ വീഡിയോ പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയിലാണ് കേസ്. സംഭവത്തിന് കാരണം വിജിന എന്ന സ്ത്രീക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തുന്നതിന് 85000 രൂപ കെട്ടിവെക്കണമെന്ന് പറഞ്ഞതാണ് സംഭവത്തിന് കാരണമെന്ന് ഡോക്ടര്‍ പരാതിയില്‍ പറയുന്നു.
