കാണാതായ വാഹന ബ്രോക്കറുടെ മൃതദേഹം അരയിപുഴയില്‍ നിന്നും കണ്ടെടുത്തു

കാഞ്ഞങ്ങാട്: കാണാതായ കൊവ്വല്‍പള്ളി സ്വദേശിയുടെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെടുത്തു.
കൊവ്വല്‍ പള്ളിയിലെ സലിംഖാന്‍ (സാഹിബ് 59) ന്റെ മൃതദേഹമാണ് ഇന്നലെ രാത്രി 9.30 മണിയോടെ പടന്നക്കാട് ഡാമിന് സമീപം പുഴയില്‍ നിന്നും കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചക്ക്മുതല്‍ കാണാതാവുകയായിരുന്നു. ഇതുസംബന്ധിച്ച് മകന്റെ പരാതിയില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തിരുന്നു.
ഇന്നലെ വൈകിട്ടാണ് അരയി പുഴ കാഞ്ഞങ്ങാട് സൗത്തിലെ മേല്‍പ്പാലത്തിനടിയില്‍ മൃതദേഹം ഒഴുകുന്നതായി കണ്ടത്. തുടര്‍ന്ന് സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ട് കിട്ടിയത്.
വര്‍ഷങ്ങളായി അതിഞ്ഞാല്‍ കോയാപ്പള്ളിയുടെ പരിസരത്ത് കാര്‍ പെയിന്റ് ജോലി ചെയ്യുകയായിരുന്നു സലിം ഇപ്പോള്‍ വാഹന ബ്രോക്കര്‍ ആയി പ്രവര്‍ത്തിച്ചിരുന്നു. ഹോസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കൊവ്വല്‍ പള്ളി ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ മറവ് ചെയ്യും. ഭാര്യ : ഷംഷാദ് .മക്കള്‍: സാജിദ്, സാഹില്‍ , സല്‍മാന്‍, അഫ്‌സല്‍.

 

error: Content is protected !!