പടന്നക്കാട്: പടന്നക്കാട് എസ് എന്‍ ടി ടി ഐ യില്‍ കാസര്‍കോട് റവന്യൂ ജില്ല ടി ടി ഐ ആന്റ് അധ്യാപക കലോത്സവം കാഞ്ഞങ്ങാട് നിയോജക മണ്ഡലം എംഎല്‍എ ഗോവിന്ദന് പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്മാന് വി വി രമേശന് അധ്യക്ഷത വഹിച്ചു. എസ് എന്‍ ഐ ടി മാനേജര്‍ കെ വി പ്രസാദ്, കാസര്‍കോട് ഡയറ്റ് പ്രിന്‍സിപ്പാള്‍ രഘുറാം ഭട്ട് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. ഗവണ്മെന്റ് ഐ.ടി. ഈ. കണ്ണിവയല്‍ പ്രിന്‍സിപ്പാള്‍ ലീന മാത്യു, പിടിഎ പ്രസിഡന്റ് സി പി വി വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി വി .റഫീഖ് സ്വാഗതവും, എസ് എന്‍. ടി. ടി.ഐ. എച്ച്. എം പി. ലത നന്ദി പറഞ്ഞു. യോഗത്തില്‍ കലോത്സവ ലോഗോ തയ്യാറാക്കിയ കെ. രാജഗോപാലന്‍ പയ്യന്നൂരിനെ എംഎല്‍എ അനുമോദിച്ചു.
