സ്ത്രീ സുരക്ഷാ പദ്ധതി അട്ടിമറിച്ച യുഡിഎഫ് സര്‍ക്കാരിനെതിരെ അജാനൂരില്‍ സി. പി.എം പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു; സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി. കെ. നിഷാന്ത് ഉദ്ഘാടനം ചെയ്തു

വെള്ളിക്കോത്ത് : സ്ത്രീ സുരക്ഷാ പദ്ധതി അട്ടിമറിച്ച യു.ഡി.എഫ് സര്‍ക്കാരിനെതിരെ സി.പി.ഐ.എം അജാനൂരില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
അടോട്ട് ഇടുവും കുന്ന് കേന്ദ്രീകരിച്ച് ആരംഭിച്ച പ്രകടനം വെള്ളിക്കോത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം പി. കെ. നിഷാന്ത് ഉദ്ഘാടനം ചെയ്തു. വി. വി.തുളസി അധ്യക്ഷത വഹിച്ചു. കെ. സബീഷ്, മൂലക്കണ്ടം പ്രഭാകരന്‍, കാറ്റാടി കുമാരന്‍, എം. പൊക്ലന്‍, പി. രാധാകൃഷ്ണന്‍, എം. വി. രാഘവന്‍, പി. കൃഷ്ണന്‍, പി. കെ. മഞ്ജിഷ, ടി.വി. പത്മിനി എന്നിവര്‍ സംസാരിച്ചു. പി. എ. ശകുന്തള സ്വാഗതം പറഞ്ഞു.തുടര്‍ന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍
വിവിധ വില്ലേജ് കമ്മിറ്റികള്‍ സമാഹരിച്ച ഒപ്പ് ശേഖരണം പി. എ. ശകുന്തള ഏറ്റുവാങ്ങി.

 

error: Content is protected !!