ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി ഡാന്‍സ് കൂട്ടായ്മ ബോധവത്ക്കരണവും സംഗമവും നടത്തി; കാസര്‍കോട് ജില്ല സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈഎസ്പി ടി.ഉത്തംദാസ് ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട്: നൃത്തമാണ് ലഹരി എന്ന സന്ദേശവുമായി വര്‍ദ്ധിച്ചു വരുന്ന ലഹരി വിപത്തിനെതിരെ സര്‍ക്കാരിന്റെ തൂഫാന്‍ പദ്ധതിയുമായി സഹകരിച്ച് കഞ്ഞങ്ങാട്ടെ ഡാന്‍സ് കൂട്ടായ്മയായ മാതംഗി ഡാന്‍സ് കൂട്ടായ്മ ബോധവത്ക്കരണവും സംഗമവും നടത്തി.അലമിപ്പള്ളി പുതിയബസ്റ്റാന്‍ഡ് മിനികോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി കാസര്‍കോട് ജില്ല സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈഎസ്പി ടി.ഉത്തംദാസ് ഉദ്ഘാടനം ചെയ്തു. ബോധവത്ക്കരണ സന്ദേശം നല്‍കി.കൂട്ടായ്മ ഡയറക്ടര്‍ നിധിന മനോജ് അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരായ ഡോ.പി ജയശ്രീ,ഡോ.കെ. സായ് പ്രിയ , ഡോ.എം സിത്താര , സാമൂഹ്യ പ്രവര്‍ത്തകര്‍ വി. കൃഷ്ണപ്രസാദ് നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. സംഗമത്തിന്റെ ഭാഗമായി വിവിധ കലാ കായിക പരിപാടികളും നടന്നു.

 

error: Content is protected !!